മലപ്പുറം : ഫീസടക്കാൻ വൈകിയതിന് ചേലേമ്പ്രയിൽ കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റാതെ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. എ.എൽ.പി സ്കൂൾ അധികൃതരോട് വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി.(Child wasn't allowed in School bus)
തങ്ങൾ ഫീസ് കുടിശ്ശിക ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, ബസിൽ കയറ്റാതിരുന്നിട്ടില്ലെന്നും അവർ മറുപടി നൽകി. കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരാണ് സ്വമേധയാ പിന്മാറിയതെന്നും അവർ കൂട്ടിച്ചേർത്തു.
കുഞ്ഞിനുണ്ടായ വിഷമം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് കുഞ്ഞിൻ്റെ മാതാവ് പറയുന്നത്.