
കൊച്ചി : ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ അയൽവാസിക്കായി തിരച്ചിൽ. കൊച്ചി കളമശേരിയിലാണ് സംഭവം. പൊലീസിന് പരാതി ലഭിച്ചത് ഇന്നലെ രാത്രിയിലാണ്. (Child sexually abused in Kochi )
നാലു മാസത്തിനിടെ യുവാവ് കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം കുട്ടി അസ്വസ്ഥതകൾ കാട്ടുകയും ഡോക്ടറെ കാണിച്ചപ്പോൾ പീഡന വിവരം പുറത്തറിയുകയുമായിരുന്നു. അതിഥിത്തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. പ്രതി ഒളിവിലാണ്.