സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവം: സ്കൂളിന് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ; സ്വമേധയാ കേസെടുത്തു | School bus

റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു
Child Rights Commission registers suo motu case after play school student dies after being hit by school bus
Published on

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്‌സൽ ബെൻ (4) ആണ് സ്കൂൾ മുറ്റത്തുവെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതരുടെ അനാസ്ഥയാണെന്നാണ് കമ്മീഷൻ്റെ പ്രാഥമിക നിഗമനം.(Child Rights Commission registers suo motu case after play school student dies after being hit by school bus )

സ്കൂളിൻ്റെ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കുട്ടികളെ ശ്രദ്ധിക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും, എന്നാൽ ഈ സംഭവത്തിൽ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സ്കൂൾ പരാജയപ്പെട്ടുവെന്നും കമ്മീഷൻ നിരീക്ഷിച്ചു.

സംഭവത്തിൻ്റെ പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com