പുവർ ഹോമിലെ കുട്ടികളുടെ ആത്മഹത്യാശ്രമം ; കേസെടുത്ത് ബാലാവകാശ കമീഷൻ |child rights commission

പുവർ ഹോമിലെ മൂന്ന്‌ പെൺകുട്ടികൾ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചത്.
girls suicide
Published on

തിരുവനന്തപുരം : ശ്രീചിത്ര പുവർ ഹോമിൽ മൂന്ന്‌ പെൺകുട്ടികൾ ആത്മഹത്യക്ക്‌ ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു.

കമീഷൻ അംഗം എൻ സുനന്ദ ഹോം സന്ദർശിക്കുകയും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ ഹോം സൂപ്രണ്ടിനോടും സിഡബ്ല്യൂസിയോടും പൊലീസിനോടും അടിയന്തര റിപ്പോർട്ടു തേടി.

ഞായർ രാത്രി എട്ടോടെയാണ്‌ പുവർ ഹോമിലെ മൂന്ന്‌ പെൺകുട്ടികൾ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചത്.ര​ണ്ടാ​ഴ്ച മു​മ്പ് പു​വ​ര്‍ ഹോ​മി​ലെ​ത്തി​യ ആ​റ്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ര്‍. അ​ന്തേ​വാ​സി​ക​ളാ​യ മ​റ്റു ചി​ല കു​ട്ടി​ക​ള്‍ ക​ളി​യാ​ക്കി​യ​ത് മാ​ന​സി​ക വി​ഷ​മ​ത്തി​നി​ട​യാ​ക്കി​യെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.

കുട്ടികൾ പാരസെറ്റമോളും വൈറ്റമിൻ ഗുളികകളും കഴിച്ച് ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. സംശയം തോന്നിയ കെയർടേക്കർ ചോദിച്ചപ്പോഴാണ്‌ ഗുളിക കഴിച്ച വിവരം പുറത്തുപറയുന്നത്‌. ഉടനെ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ എത്തിച്ചു. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com