കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അമ്മൂമ്മയുടെ കുറ്റസമ്മതം ; അരുംകൊലയുടെ ഞെട്ടൽ മാറാതെ കറുകുറ്റി | child murder case

മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്.
murder case
Published on

കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അരുംകൊല ചെയ്ത കേസില്‍ അമ്മൂമ അറസ്റ്റില്‍. 60കാരിയായ എല്‍സിയുടെ അറസ്റ്റ് രാവിലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിന്‍റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്‍റ് ആന്‍റണീസ് പള്ളിയില്‍ സംസ്കരിച്ചു.

കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അമ്മൂമ്മ റോസ്‌ലിയുടെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശേഷം ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു.

കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com