Child marriage attempt in Malappuram

Child marriage : മലപ്പുറത്ത് 9ാം ക്ലാസുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചത് ദാരിദ്ര്യം മൂലമെന്ന് പിതാവ് : പ്രതിശ്രുത വരനും ഇരു വീട്ടുകാർക്കും എതിരെ കേസ്

കുട്ടിക്ക് ഇപ്പോൾ വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല.
Published on

മലപ്പുറം : ദാരിദ്ര്യം മൂലമാണ് മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതെന്ന് പറഞ്ഞ് പിതാവ്. മലപ്പുറത്താണ് സംഭവം. (Child marriage attempt in Malappuram)

ഒമ്പതാം ക്ലാസ് വിദ്യര്‍ത്ഥിയായ 14കാരിയുടെ വിവാഹ നിശ്ചയം പോലീസ് എത്തിയാണ് തടഞ്ഞത്. ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇതിനായി വരന്റെ വീട്ടുകാരും ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തി.

കാടാമ്പുഴ പോലീസ് ചടങ്ങ് തടയുകയും, പ്രതിശ്രുത വരനും ഇരു വീട്ടുകാർക്കും എതിരെ കേസ് എടുക്കുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല.

Times Kerala
timeskerala.com