Child marriage : ശൈശവ വിവാഹത്തിന് നീക്കം : മലപ്പുറത്ത് പ്രതിശ്രുത വരനും ഇരു വീട്ടുകാർക്കുമെതിരെ കേസ്

ഇന്നലെ നടന്നത് 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ്. വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരെയും പോലീസ് കേസെടുത്തു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.
Child marriage attempt in Malappuram
Updated on

മലപ്പുറം : വീണ്ടും മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തിൽ പ്രതിശ്രുത വരനും ഇരുവീട്ടുകാർക്കുമെതിരെ കേസെടുത്തു. ഞെട്ടിക്കുന്ന സംഭവമുണ്ടായത് മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ്. (Child marriage attempt in Malappuram)

ഇന്നലെ നടന്നത് 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ്. വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരെയും പോലീസ് കേസെടുത്തു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

കാടാമ്പുഴ പൊലീസ് ആണ് സ്ഥലത്തെത്തി കേസെടുത്തത്. പ്രായപൂർത്തിയായ യുവാവാണ് കുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com