Arm : 9 വയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി : പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവോ ?

Arm : 9 വയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി : പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവോ ?

വിനോദിനി ഇന്നലെയാണ് തൻ്റെ വലത് കൈ നഷ്‌ടമായ വിവരം അറിയുന്നത്
Published on

പാലക്കാട് : തൻ്റെ കൈ കാണാനില്ല എന്ന ആ ഒൻപത് വയസുകാരിയുടെ സങ്കടത്തിന് മുന്നിൽ എന്ത് മറുപടി കൊടുക്കും എന്നറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് പ്രസീത എന്ന അമ്മ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ആരോപണം. (Child lost her arm due to alleged medical negligence)

വിനോദിനി ഇന്നലെയാണ് തൻ്റെ വലത് കൈ നഷ്‌ടമായ വിവരം അറിയുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്ലാസ്റ്റർ ഇട്ടതിന് പിന്നാലെ വേദന ഉണ്ടായി. പിന്നാലെ ആശുപത്രിയിൽ എത്തിയെങ്കിലും തിരികെ അയച്ചു.

ദുർഗന്ധമുള്ള പഴുപ്പ് വരാൻ തുടങ്ങിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയി. പഴുപ്പ് വ്യാപിച്ചതിനാൽ കൈ മുറിച്ച് മാറ്റേണ്ടതായി വന്നു. ഇതേക്കുറിച്ച് മെഡിക്കൽ കോളേജിൽ നിന്ന് ചോദിച്ചതായും അമ്മ പറയുന്നു.

Times Kerala
timeskerala.com