
തിരുവനന്തപുരം:എൻ. പ്രശാന്ത് ഐഎഎസ് ഹിയറിംഗിന് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ശാരധ മുരളീധരൻ. ഈ മാസം 16 ന് പ്രശാന്ത് ഹിയറിംഗിന് എത്തേണ്ടത്. എന്നാൽ ഹിയറിംഗിന്റെ ലൈവ് സ്ട്രീമിംഗോ റിക്കാർഡിംഗോ ഉണ്ടാല്ലെന്ന് അറിയിപ്പിൽ പറയുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായിട്ടല്ല ഹിയറിംഗ് നടത്തുന്നത്. എൻ. പ്രശാന്തുമായി കാര്യങ്ങൾ നേരിട്ട് കേട്ട് വിലയിരുത്താൻ മാത്രമാണെന്നുമാണ് വിശദീകരണം.
അതേസമയം ഉന്നത ഉദ്യോഗസ്ഥരെ അടക്കം ലക്ഷ്യമിട്ട് വീണ്ടും എന്‍. പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരുന്നു. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.