
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ളക്സ് കീറിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആര്.സനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂരില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്നും സനീഷിന് ജാമ്യം ലഭിച്ചു.