മുഖ്യമന്ത്രിയുടെ മകള്‍ പ്രതി ; പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ

മു​ഖ്യ​മ​ന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി​ജെ​പി.
rajeev chandrasekharan
Published on

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ. മാ​സ​പ്പ​ടി കേ​സി​ൽ എ​സ്‌​ഫ്ഐ​ഒ വീ​ണ വി​ജ​യ​നെ പ്ര​തി ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാണ് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖരിന്റെ പ്രതികരണം.

മു​ഖ്യ​മ​ന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ശക്തമായ പ്രക്ഷോഭം നടത്തും. അതിന്റെ ഭാഗമായി പി​ണ​റാ​യിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അതെ സമയം, മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു. എ​ക്സാ​ലോ​ജി​ക്കും ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും സി​എം​ആ​ർ​എ​ല്ലും സ​ഹോ​ദ​ര സ്ഥാ​പ​ന​വും പ്ര​തി​ക​ളാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com