തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്.
ആശ വർക്കർമാരോട് ചെയ്തത് ക്രൂരതയാണ്. അടുത്ത തവണ പിണറായി വിജയൻ മുഖ്യമന്ത്രി ആകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. പ്രഖ്യാപനങ്ങൾ നടപ്പാക്കേണ്ടത് അടുത്ത സർക്കാരാണ്. പിഎം ശ്രീ പദ്ധതിയിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയുണ്ട്. സിപിഐയെ സിപിഎം കളിപ്പിക്കുകയായിരുന്നു. ധാരണാപത്രം ഒപ്പിട്ടിട്ട് എങ്ങനെ റദ്ദാക്കുമെന്നും അദ്ദേഹം ചോദിച്ചു.