
കാക്കനാട്: കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (ആര്‍എസ്ഇടി) യുടെ 25-ാം വാര്‍ഷികം (രജതജൂബിലി) നാളെ (സെപ്റ്റംബര്‍ 27) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.. റെവ. ഫ്ര. ബെന്നി നാല്‍ക്കര സിഎംഐ (പ്രൊവിന്‍ഷ്യല്‍, സിഎംഐ എ്ച്ച് പ്രോവിന്‍സ് & മാനേജര്‍, ആര്‍എസ്ഇടി) അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ റെവ. ഡോ. ജയ്‌സണ്‍ പോള്‍ മുലേരിക്കല്‍ സിഎംഐ സ്വാഗതം നിര്‍വ്വഹിക്കും. ഡയറക്ടര്‍ റെവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ, അസിസ്റ്റന്റ് ഡയറക്ടര്‍ റെവ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ സിഎംഐ എന്നിവര്‍ സംസാരിക്കും.
ഐ.ബി.എസ് സോഫ്റ്റ്വെയര്‍ ചെയര്‍മാന്‍ വി.കെ. മാത്യുസ് ആമുഖ പ്രസംഗം നടത്തും.വ്യവസായ മന്ത്രി പി. രാജീവ്, എം.എല്‍.എ ഉമ തോമസ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഈ അവസരത്തില്‍ ഇന്ത്യയുടെ Axiom 4 സ്‌പേസ് മിഷന്‍ അംഗം ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി. നായരെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയോട് ബന്ധപ്പെട്ടും എഐസിടിഇ അംഗീകൃതവുമായ ആര്‍എസ്ഇടി, കഴിഞ്ഞ 25 വര്‍ഷത്തിനിടെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. എന്‍എഎസി - എ ഗ്രേഡ് നേടിയതിനൊപ്പം, നിരവധി ബിരുദവിഷയങ്ങളില്‍ എന്‍ബിഎ ടിയര്‍ 1 അംഗീകാരവും കോളേജിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ബിടെക്, എംടെക്, പിഎച്ച്ഡി തലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
2024-ലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്ക് പ്രകാരം, സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളില്‍ ഒന്നാം സ്ഥാനത്താണ് രാജഗിരി. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ വിദ്യാഭ്യാസ ദര്‍ശനവും, സിഎംഐ സഭയുടെ വിദ്യാഭ്യാസ പാരമ്പര്യവും നിലകൊള്ളുന്നു. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മുന്നേറ്റം ലക്ഷ്യമാക്കിയ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്ന ആര്‍എസ്ഇടി, 25 വര്‍ഷം കൊണ്ട് തന്നെ കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മുന്‍നിര എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു.