മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സൗ​ദി​യി​ലേ​ക്ക് |Pinarayi Vijayan

റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും.
pinarayi vijayan
Published on

റിയാദ് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്. ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 19 വ​രെ​യാ​ണ് മുഖ്യമന്ത്രിയുടെ സ​ന്ദ​ർ​ശ​നം.മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും.

ഒ​ക്ടോ​ബ​ർ 17 ന് ​ദ​മ്മാ​മി​ലും 18ന് ​ജി​ദ്ദ​യി​ലും 19ന് ​റി​യാ​ദി​ലു​മാ​ണ് പ​രി​പാ​ടി​ക​ൾ. മു​ഖ്യ​മ​ന്ത്രി​ക്കു പു​റ​മേ സാം​സ്‌​കാ​രി​ക​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, നോ​ര്‍​ക്ക ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ലും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പൊ​തു സ​മൂ​ഹ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് സൗ​ദി​യി​ലെ മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com