ഇപി ജയരാജൻ്റെ 'ഇതാണെൻ്റെ ജീവിതം' നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും | EP Jayarajan

കഥാകൃത്ത് ടി. പത്മനാഭന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുക.
Chief Minister Pinarayi Vijayan to release EP Jayarajan's Autobiography tomorrow
Published on

തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ്റെ തുറന്നുപറച്ചിൽ. ഡി.സി. ബുക്‌സിൻ്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജൻ്റെ 'ഇതാണെൻ്റെ ജീവിതം' എന്ന ആത്മകഥ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.(Chief Minister Pinarayi Vijayan to release EP Jayarajan's Autobiography tomorrow)

തൻ്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങൾ പറയാൻ എത്തിയപ്പോഴാണ് രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് ഇ.പി. ജയരാജൻ തുറന്നുപറഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എൽ.ഡി.എഫ്. സ്ഥാനാർഥിയെ തനിക്ക് പരിചയമേ ഉണ്ടായിരുന്നില്ല. ഈ വിഷയത്തിൽ നടന്ന വിവാദങ്ങൾ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

കണ്ണൂരിൽ പാർട്ടി ചട്ടക്കൂടിനകത്തുള്ള സദസ്സിൽ വെച്ചാണ് ഇ.പി. ജയരാജൻ്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കഥാകൃത്ത് ടി. പത്മനാഭന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുക.

Related Stories

No stories found.
Times Kerala
timeskerala.com