ആര്‍എസ്എസ് ഒരു വര്‍ഗീയസംഘടനയാണ്, അവരുമായി സിപിഎം ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി |Pinarayi vijayan

ആർഎസ്എസുമായി ഒരു മേഖലയിലും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി.
pinarayi vijayan
Published on

തിരുവനന്തപുരം : ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ആര്‍എസ്എസ് ഒരു വര്‍ഗീയസംഘടനയാണെന്നും അത്തരത്തിലുള്ള സംഘടനകളുമായി സിപിഎം ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള വിവാദം ഉണ്ടാക്കി ആർഎസ്എസുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെ ചിത്രീകരിക്കാം എന്ന് വിചാരിച്ചാൽ അത് അത്രവേഗം ഏശുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ‌ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം....

ആർഎസ്എസുമായി ഒരു മേഖലയിലും യോജിപ്പില്ല. ഇന്നലെയും യോജിപ്പില്ല ഇന്നും യോജിപ്പില്ല നാളെയും യോജിപ്പില്ല.. സിപിഐഎമ്മിനെ കൊലപ്പെടുത്താൻ കരുതിയിരിക്കുന്ന വർഗീയ കൂട്ടമാണ് ആർഎസ്എസ്. ഞങ്ങള്‍ക്കു നേരെ വന്ന ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനും എല്ലാക്കാലത്തും സിപിഎം തയ്യാറായിട്ടുണ്ട്. ഞങ്ങളിലാരെങ്കിലും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും തണലിൽ നിന്നല്ല സിപിഐഎം പോരാടിയത്.തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി പി എം സഹകരിച്ചത്.215 സഖാക്കളെ കൊലപ്പെടുത്തിയ വിഭാഗമാണ് ആര്‍എസ്എസ്. ആര്‍എസ്എസ് ചെയ്തത് ശരിയായിട്ടില്ല എന്നുപറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടോ.

ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണെന്ന് പറഞ്ഞ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ്.വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തത്.

രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണ കേന്ദ്രം. അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ ചിത്രങ്ങള്‍ ചിഹ്നങ്ങള്‍ അതെല്ലാം പൊതുവില്‍ രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നാകണം. ഭരണഘടന അനുസൃതമാകണം. രാജ്ഭവനെ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല.സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്.

സര്‍ക്കാര്‍ പരിപാടി എന്നുപറയുമ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച ചിഹ്നങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഓരോരുത്തരുടേയും താല്‍പര്യത്തിനനുസരിച്ച് പരിപാടി നടത്താന്‍ കഴിയില്ല. അത് പിന്നീട് ഗവര്‍ണര്‍ക്കും ബോധ്യപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഗവര്‍ണറുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com