തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. (Chief Minister Pinarayi Vijayan in Dubai, 3-day visit)
ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ, ലോക കേരള സഭാ അംഗങ്ങൾ, ഓർമ ഭാരവാഹികൾ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകുന്നേരം ദുബായിലെ പ്രവാസികളെ അഭിസംബോധന ചെയ്യും.