

കേരള മുഖ്യമന്ത്രിയായ ശ്രീ. പിണറായി വിജയൻ, ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണകാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കേരള–ഖത്തർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും നിക്ഷേപ സാധ്യതകളും ഉഭയ കക്ഷി സഹകരണവും സംബന്ധിച്ച വിഷയങ്ങളും വിശദമായി ചർച്ച ചെയ്തു.
യോഗത്തിൽ, കേരളത്തിലെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും ഖത്തറിലെ ബിസിനസ് മേഖലയിൽ കേരളത്തിലെ സംരംഭകർക്ക് ലഭ്യമായ അവസരങ്ങളും ചർച്ചയായി. കേരള നോർക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ, “കേരളത്തിൽ നിന്നുള്ള വ്യവസായപദ്ധതികളും സംരംഭകരുടെ പങ്കാളിത്തങ്ങളും” സംബന്ധിച്ച് മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദിനോട് വിശദീകരിച്ചു.
“ഖത്തർ–ഇന്ത്യ സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചു ,” ശക്തമായ സാമ്പത്തിക–സാംസ്കാരിക ബന്ധങ്ങൾ ഇരുരാജ്യങ്ങൾക്കും പരസ്പര ഗുണം ചെയ്യും “എന്നും അവര്‍ സൂചിപ്പിച്ചു.
ലോക സമാധാനത്തിനും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും ഖത്തർ നൽകിയ സംഭാവനകളെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യൻ സമൂഹത്തോടുള്ള ഖത്തറിന്റെ സഹകരണത്തിനും ഉഭയ കക്ഷി ബന്ധങ്ങളുടെ ശക്തീകരണത്തിനുമുള്ള പിന്തുണയ്‌ക്കും നന്ദിയായി, അദ്ദേഹം മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദിന് കേരളത്തിന്റെ വകയായി പ്രത്യേക ഉപഹാരം നൽകി.
ഇന്ത്യയുടെ ഖത്തർ സ്ഥാനപതി വിപുൽ, കേരളത്തിലെ മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ മന്ത്രി ശ്രീ. സജി ചെറിയാൻ
കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്., നോർക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനുമായ ജെ കെ മേനോൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.