'രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഊർജ്ജം നൽകുന്ന വിജയം': ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ | World Cup

ലോകകപ്പ് വിജയത്തിന് സാമൂഹിക പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ
Chief Minister Pinarayi Vijayan congratulates the Indian team for winning the World Cup
Published on

തിരുവനന്തപുരം: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കന്നി കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ടീമിൻ്റെ ചരിത്ര വിജയത്തിൽ അഭിമാനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.(Chief Minister Pinarayi Vijayan congratulates the Indian team for winning the World Cup)

"ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയം," മുഖ്യമന്ത്രി കുറിച്ചു.

ലോകകപ്പ് വിജയത്തിന് സാമൂഹിക പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. "ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും പെൺകുട്ടികളുടെ കായികരംഗത്തേക്കുള്ള കടന്നുവരവിനും ഈ വിജയം പ്രചോദനമാകുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com