
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പുറപ്പെട്ടു( Chief Minister). ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. 10 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ അദ്ദേഹത്തോടൊപ്പം കുടുംബവും അനുഗമിച്ചിട്ടുണ്ട്.
അതേസമയം ഔദ്യോഗിക കാര്യങ്ങൾക്കായി പകരം ചുമതല ഇത്തവണയും ആരെയും ഏല്പിച്ചിട്ടില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളത്തിൽ മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും എത്തിയിരുന്നു.