തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
ഇതിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ജനങ്ങളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഫോം പൂരിപ്പക്കൽ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. അർഹരായ എല്ലാവരും പട്ടികയിൽ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് രത്തൻ ഖേൽക്കർ അറിയിച്ചു.