തിരുവനന്തപുരം: കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്ന എസ്ഐആർ എന്ന വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ രംഗത്തെത്തി. കേരളത്തിൽ എസ്ഐആർ പ്രയാസമുണ്ടാക്കില്ലെന്നും വോട്ടർമാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Chief Electoral Officer says there is no need to worry in Kerala about SIR)
വോട്ടവകാശമുള്ള ആരും തന്നെ പട്ടികയിൽ നിന്ന് പുറത്താകില്ല എന്നും, പ്രവാസികൾ പട്ടികയിൽ നിന്ന് പുറത്താകുമെന്ന ആശങ്ക ആവശ്യമില്ല എന്നും, രാഷ്ട്രീയ പാർട്ടികൾ എസ്ഐആർ നടപടികളുമായി സഹകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ എസ്ഐആർ ബാധിക്കില്ല എന്നും, വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പുവരുത്തുക എന്നതാണ് എസ്ഐആർ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു..