കൊച്ചി : എറണാകുളം പള്ളുരുത്തിയിൽ വിരമിക്കൽ ചടങ്ങിനിടെ ഹോംഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി.പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചയോടെ സംഭവം. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ തല്ലിയത്.പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കൂട്ടത്തിൽ ഒരു ഹോം ഗാർഡിന്റെ വിരമിക്കൽ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്.
ഇവിടെ വെച്ച് രണ്ട് ഹോം ഗാർഡുകൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രണ്ടുപേരെയും പിടിച്ചു മാറ്റിയെങ്കിലും അത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.