കോഴിക്കോട് : ചേവായൂർ മോഷണ പരമ്പരയിലെ പ്രതി അഖിലിൻ്റെ വീട്ടിൽ നിന്നും പോലീസ് തൊണ്ടിമുതൽ കണ്ടെടുത്തു. 38 പവൻ സ്വർണ്ണം, 3 ലക്ഷം രൂപ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയാണ് ഇവിടെ ഉണ്ടായിരുന്നത്.(Chevayoor theft case)
ഇയാൾ കക്കോടി, എലത്തൂർ ഭാഗങ്ങളിൽ നിന്നായി 15 ഓളം മോഷണങ്ങൾ നടത്തിയെന്നാണ് വിവരം. പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പവൻ ഇയാൾ കവർന്നു.
അഖിൽ പറഞ്ഞത് മോഷ്ടിച്ച തുക കൊണ്ട് ലാപ്ടോപ്പ് വാങ്ങിയെന്നാണ്. പത്ത് വിദേശമദ്യക്കുപ്പികളും കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് മോഷണം നടത്തിയതെന്നാണ് ഇയാളുടെ മൊഴി.