കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് നൽകിയ ഹർജി പാലാ കോടതി തള്ളി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കർ ഭൂമി സർക്കാരിന്റേതല്ലെന്ന കോടതി വിധി പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി.(Cheruvally Estate case, Court rejects petition, setback for government)
എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ബിലീവേഴ്സ് സഭയുടെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. വിമാനത്താവള നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് ഈ വിധി വലിയ തടസ്സമാകും.
2019 മുതൽ തുടരുന്ന നിയമപോരാട്ടത്തിനാണ് ഇപ്പോൾ പാലാ കോടതിയിൽ നിന്ന് വിധി വന്നിരിക്കുന്നത്. ബിലീവേഴ്സ് സഭ, ഹാരിസൺ മലയാളം എന്നിവരായിരുന്നു കേസിലെ പ്രധാന എതിർകക്ഷികൾ.സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും.