ആലപ്പുഴ : ജൈനമ്മ അടക്കമുള്ള സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത സെബാസ്റ്റ്യൻ്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ റഡാർ ഉപയോഗിച്ച് പരിശോധന നടക്കുകയാണ്. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. (Cherthala women missing case )
മൂന്നിടത്ത് നിന്നായി സിഗ്നലുകൾ ലഭിച്ചു. ഇവിടെ കുഴിയെടുത്തുവെങ്കിലും ഇതുവരെയും ഒന്നും ലഭിച്ചിട്ടില്ല. പരിശോധന നടത്തുന്നത് ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ഉദ്യോഗസ്ഥരാണ്.
വീടിനുള്ളിലെ പരിശോധനയ്ക്ക് പിന്നാലെയാണ് പുരയിടത്തിൽ പരിശോധന ആരംഭിച്ചത്.