ആലപ്പുഴ : പള്ളിപ്പുറത്തെ ദുരൂഹ തിരോധാനത്തിൽ ക്രൈം ബ്രാഞ്ച് കൂടുതൽ ആളുകളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതിയായ സെബാസ്റ്റ്യൻ്റെ മുൻ സുഹൃത്ത് റോസമ്മയെയും ചോദ്യം ചെയ്യും. (Cherthala women missing case)
ഇവരെ ചോദ്യം ചെയ്യുന്നത് ആലപ്പുഴ, കോട്ടയം ക്രൈം ബ്രാഞ്ച് സംഘങ്ങളാണ്. ഇവർ കാണാതായ ഐഷ എന്ന സ്ത്രീയുടെ സുഹൃത്ത് കൂടിയാണ്. പ്രതിയുടെ ഭാര്യയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും.
ഇയാളുടെ പുരയിടത്തിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഉണ്ടായിരുന്ന ക്യാപ്പിട്ട പല്ല് ആരുടേതാണെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ജൈനമ്മയുടെ പല്ലിന് ക്യാപ് ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറഞ്ഞത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും.