Missing : കാണാതായ 3 സ്ത്രീകൾക്കും സെബാസ്റ്റ്യനുമായി സൗഹൃദം, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി: ചേർത്തലയിലേത് പരമ്പര കൊലപാതകമോ ?

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും
Cherthala women missing case
Published on

ആലപ്പുഴ : ചേർത്തലയിൽ നിന്നും അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലും സ്ത്രീകളെ കാണാതായ സംഭവത്തിലും പ്രതി സെബാസ്റ്റ്യനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. എന്നാൽ, ഇയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. നിഗൂഢമായ ചിരിയും മൗനവുമാണ് ഉത്തരം. (Cherthala women missing case)

ജൈനമ്മയെ കാണാതായ കേസിൽ ഇതുവരെയും 24 പേരെ കോട്ടയം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും.

ഐഷ, ബിന്ദു എന്നിവർക്കും ഇയാളുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നാണ് വിവരം. നടന്നത് പരമ്പര കൊലയാണോ എന്നും സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച ഡി എൻ എ പരിശോധനയുടെ ഫലം വരുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com