ആലപ്പുഴ : കോട്ടയം സ്വദേശിയായ ജൈനമ്മയുടെ തിരോധാനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എന്നയാളുടെ പള്ളിപ്പുറത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ അസ്ഥിക്കഷങ്ങളും ശരീര അവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. പ്രതി നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആണ്. (Cherthala women missing case)
ഇയാളെ നിലവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരം നൽകാതെ ഒരു നിഗൂഢമായ ചിരി മാത്രമാണ് പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.