ആലപ്പുഴ : ചേർത്തല ഐഷ തിരോധാനക്കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം. ഒൻപതംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ചേർത്തല എസ് എച്ച് ഒയാണ് ഇതിന് നേതൃത്വം നൽകുന്നത്. (Cherthala women missing case)
കേസിൽ സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തമായിരുന്നു. അതിനാലാണ് നടപടി. സംഘത്തിൽ ക്രൈം ബ്രാഞ്ചിലേയും സ്പെഷ്യൽ ബ്രാഞ്ചിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ട്.
2012ൽ ആണ് ഐഷയെ കാണാതായത്. സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ഇവരുടേതാണോ എന്ന് സംശയിക്കുന്നുണ്ട്.