ആലപ്പുഴ : ജൈനമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. നിർണായക തെളിവാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. പ്രതി സെബാസ്റ്റ്യൻ്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേത് ആണെന്ന് സ്ഥിരീകരിച്ചു. (Cherthala women missing case)
ഇത് സ്ഥിരീകരിച്ചത് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ്. ഡി എൻ എ പരിശോധന ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
കേസിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഇയാൾ കൂടുതൽ പേരെ അപായപ്പെടുത്തിയതായും സംശയിക്കുന്നുണ്ട്.