ആലപ്പുഴ : ജെയ്‌നമ്മ തിരോധാനക്കേസ് അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുകയാണ്. ഇതിനെ അടിസ്ഥാനമാക്കി പ്രതി സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടു പോകൽ കുറ്റം കൂടി ചുമത്തി.(Cherthala women missing case)
ഇന്നാണ് രണ്ടാമത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. അതിനാൽ ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതി കേസുമായി സഹകരിക്കുന്നില്ല എന്നത് വസ്തുതയാണെങ്കിലും ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്.