ആലപ്പുഴ : ജൈനമ്മ അടക്കമുള്ള സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച് സെബാസ്റ്റ്യൻ കസ്റ്റഡിയിൽ ഉണ്ടെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ട സ്ത്രീകളുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുകയാണ്. (Cherthala women missing case)
പ്രതിയുടെ പള്ളിപ്പുറത്തെ വീട്ടിൽ മൂടിയ നിലയിൽ ഒരു കിണറുണ്ട്. ഇത് തുറന്ന് പരിശോധന നടത്തും.
ജൈനമ്മയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന നിലയിൽ പ്രതിയിൽ നിന്ന് സൂചന ലഭിച്ചെങ്കിലും മറ്റുള്ളവരെക്കുറിച്ച് യാതൊരു തുമ്പുമില്ല. മൂന്ന് വർഷം മുൻപാണ് കിണർ മൂടിയതെന്നാണ് സെബാസ്റ്റ്യൻ പറഞ്ഞത്.