ആലപ്പുഴ : ജൈനമ്മ തിരോധനക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേർത്തലയിൽ തെളിവെടുപ്പ് നടത്തി. ഇയാൾ 2024 ഡിസംബർ 23ന്, അതായത് ജൈനമ്മയെ കാണാതായ ദിവസം രാത്രി ഏഴരയ്ക്ക് ഫ്രിഡ്ജ് വാങ്ങിയിരുന്നു. (Cherthala Women missing case)
സഹായി മനോജുമായി തിടുക്കപ്പെട്ടാണ് ഇയാൾ ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപമുള്ള കടയിൽ നിന്ന് ഫ്രിഡ്ജ് വാങ്ങിയത്. ഇത് ഏറ്റുമാനൂരിലെ ഭാര്യവീട്ടിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കുന്നുണ്ട്.
അന്ന് തന്നെയാണ് ജൈനമ്മയുടേതെന്ന് കരുതുന്ന പൊട്ടിയ മാല സമീപത്തെ സഹകരണ ബാങ്ക് ശാഖയിൽ പണയം വച്ചത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെ കോട്ടയം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സാജൻ സേവ്യറിൻ്റെ നേതൃത്വത്തിലാണ് തെളിവെടുത്തത്.