ആലപ്പുഴ : എന്ത് ചോദ്യം ചോദിച്ചാലും കൂസലില്ലാതെയുള്ള ഇരിപ്പും, നിഗൂഢമായ ചിരിയും, വല്ലാത്തൊരു മൗനവും.. അതായിരുന്നു സെബാസ്റ്റ്യൻ അന്വേഷണ സംഘത്തിന് നൽകിയ മറുപടി. (Cherthala women missing case)
ജൈനമ്മ തിരോധനക്കേസിൽ അറസ്റ്റിലായ ഇയാളുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ ഇരുപതോളം പുതിയ അസ്ഥിക്കഷണങ്ങളും സ്ത്രീകളുടെ വസ്ത്ര ഭാഗങ്ങളും ബാഗും കണ്ടെത്തി. അസ്ഥികൾ കത്തിക്കരിഞ്ഞവയായിരുന്നു.
പുരയിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച മണ്ണും വെള്ളവും പരിശോധനയ്ക്കായി അയക്കും. അസ്ഥിക്കഷ്ണങ്ങൾ ഡി എൻ എ പരിശോധന നടത്തും. ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, സിന്ധു, ഐഷ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.