ആലപ്പുഴ : ചേർത്തലയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു. ഇവിടെ നിന്നും വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. (Cherthala woman missing case)
ഇരുപതോളം കത്തിക്കരിഞ്ഞ അസ്ഥിക്കഷ്ണങ്ങൾ ആണ് കണ്ടെത്തിയിട്ടുള്ളത്. പ്രതിയെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീടിനുള്ളിൽ ചോദ്യം ചെയ്യുകയാണ്. ജൈനമ്മ തിരോധനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചും, ബിന്ദു തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചും വീട്ടിൽ പരിശോധന നടത്തും.
പ്രതി സീരിയൽ കൊലപാതകമാണ് നടത്തിയത് എന്ന് സംശയിക്കുന്നുണ്ട്. രണ്ടേ കാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചതുപ്പ് നിലങ്ങളുമുണ്ട്. പുതുതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്തും.