
മുഹമ്മ: ചേർത്തല എക്സ്റേ ജങ്ഷന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം(road accident). അപകടത്തിൽ കായിക്കര, ആനന്ദഭവനത്തിൽ ഗൗതം (27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്.
തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ ഗൗതം വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗൗതം സംഭവസ്ഥലത്തു തന്നെ മരിച്ചു.
അച്ഛൻ: പ്രസാദ്.
അമ്മ: സന്ധ്യ.
സഹോദരി: ഐശ്വര്യ.