Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു; നൊമ്പരമായി അബ്ദുൽ ശുക്കൂർ ഖാസിമി...

പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു; നൊമ്പരമായി അബ്ദുൽ ശുക്കൂർ ഖാസിമി | Palakkad Cherpulassery Imam Death

🎙️ Latest Podcast

പാലക്കാട്: ചെർപ്പുളശ്ശേരി ആറ്റാശ്ശേരിയിൽ പെരുന്നാൾ നമസ്‌കാരത്തിന് പിന്നാലെ ഖുതുബ (മതപ്രഭാഷണം) നിർവഹിക്കുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു (Palakkad Cherpulassery Imam Death). ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമി (45) ആണ് മരിച്ചത്.ഇന്ന് രാവിലെ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയാണ് അബ്ദുൽ ശുക്കൂർ ഖാസിമി. പ്രാർത്ഥനയ്ക്കും പ്രസംഗത്തിനുമായി പള്ളിയിൽ ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ പ്രദേശം വലിയ സങ്കടത്തിലായി.

കഴിഞ്ഞ കുറച്ചു കാലമായി ആറ്റാശ്ശേരി മസ്ജിദ് തആവുനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് ജന്മനാടായ തൊടുപുഴയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Story Summary:
In a tragic incident on Eid-ul-Fitr, Abdul Shukkur Qasimi, the Imam of Masjid Tha’avun in Attassery, Cherpulassery, collapsed and died during the Eid sermon (Khutbah). The Imam, a native of Thodupuzha, Idukki, fainted in front of hundreds of believers shortly after the morning prayers. Despite being rushed to a nearby hospital, his life could not be saved.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.