തിരുവനന്തപുരം : ഇ എം എസ് ഗാന്ധിജിയെ മതമൗലികവാദിയാക്കി ചിത്രീകരിച്ചത് മദനിയെ വെള്ള പൂശാൻ വേണ്ടിയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.(Cherian Philip with article)
വർഗീയ വിഷം വമിക്കുന്ന പ്രസംഗത്തിലൂടെ കേരളത്തിൽ മുസ്ലീം മത തീവ്രവാദം വളർത്തിയ അബ്ദുൾ നാസർ മദനിയെ വെള്ള പൂശാൻ വേണ്ടിയാണ് 1994ൽ ഗാന്ധിജിയെയും ഇ എം എസ് മതമൗലിക വാദിയാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു.
മദനി അക്കാലത്ത് ആർ എസ് എസിന് സമാനമായ ഐ.എസ് എസ് എന്ന ഇസ്‌ലാമിക് സേവക് സമാജ് രൂപീകരിച്ചുവെന്നും, പിന്നീടാണ് പി.ഡി.പി ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2009-ലെ തെരഞ്ഞെടുപ്പിൽ പൊന്നാനിയിയിൽ പിണറായി വിജയൻ മദനിയുമായി വേദി പങ്കിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറിയാൻ ഫിലിപ്പ് സമൂഹ മാധ്യമത്തിൽ കുറിച്ചത് പഴയ ബന്ധം തന്നെയാണ് നിലമ്പൂരിലെ പിന്തുടരുന്നതെന്നാണ്.