
തിരുവനന്തപുരം : പീഡിതരായ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. (Cherian Philip supports Youth Congress )
ദീർഘകാലം എം എൽ എയും എം പിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരിക്കുന്നത് ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.