‘സരിൻ സി.പി.എം തൊഴുത്തിലെ ബലിമൃഗം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൈരളി ടി.വി ഗുമസ്തനാക്കും’; ചെറിയാൻ ഫിലിപ്പ്

‘സരിൻ സി.പി.എം തൊഴുത്തിലെ ബലിമൃഗം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൈരളി ടി.വി ഗുമസ്തനാക്കും’; ചെറിയാൻ ഫിലിപ്പ്
Published on

കോഴിക്കോട്: കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായ പി. സരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഒരു ബലിമൃഗം മാത്രമാണ് സരിനെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സരിനെ പുന്നയ്ക്കാ വികസന കോർപറേഷൻ ചെയർമാനോ, കൈരളി ടി.വിയിലെ ഗുമസ്തനോ ആക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

ചെറിയാൻ ഫിലിപ്പിന്‍റെ എഫ്.ബി പോസ്റ്റ്:
സരിൻ ബലിമൃഗം: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ. പി. സരിൻ ഒരു ബലിമൃഗം മാത്രമാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സരിനെ പുന്നയ്ക്കാ വികസന കോർപറേഷൻ ചെയർമാനോ, കൈരളി ടി.വിയിലെ ഗുമസ്തനോ ആക്കും. അടുത്ത തെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്‍റെ ഒഴിവിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയേക്കാം.

അടിമക്കൂട്ടമായ സി.പി.എം-ൽ സരിന് കോൺഗ്രസിലെ പോലെ അഭിപ്രായ സ്വാതന്ത്ര്യമോ പ്രമുഖ സ്ഥാനമോ ഉണ്ടാകില്ല. സി.പി.എം-ൽ ചേർന്നാൽ ബ്രാഞ്ച് കമ്മറ്റി അംഗമായി ബക്കറ്റ് പിരിവ് നടത്താം.

Related Stories

No stories found.
Times Kerala
timeskerala.com