തിരുവനന്തപുരം : നേതൃപദവികളിൽ ഇരുന്നപ്പോഴെല്ലാം അന്നത്തെ കോൺഗ്രസ് നേതാക്കളുടെ സംഘടിത എതിർപ്പിനെ നേരിട്ടാണ് താൻ ഖദർ ധരിക്കാതിരുന്നതെന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. താൻ ലംഘിച്ചത് കോൺഗ്രസ് അംഗങ്ങൾ ഖദർ ധരിക്കണമെന്ന അന്നത്തെ ഭരണഘടനാപരമായ നിബന്ധനയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Cherian Philip on Khadi controversy)
മുപ്പത്തിമൂന്നാം വയസിൽ കെ പി സി സി സെക്രട്ടറി ആയപ്പോഴും എ കെ. ആന്‍റണിയുടെയും കെ. കരുണാകരന്‍റേയും സ്നേഹപൂർവ്വമായ ആവശ്യത്തിന് വഴങ്ങിയില്ലെന്നും അദ്ദേഹം അറിയിച്ചു. താൻ ചെറുപ്പം മുതൽ തന്നെ വർണ്ണശബളമായ കോട്ടൺ വസ്ത്രങ്ങളാണ് ധരിച്ചതെന്നും, സമ്പന്നന്മാർക്കു മാത്രം ധരിക്കാൻ കഴിയുന്ന ഖദർ ലാളിത്യത്തിൻ്റെ പ്രതീകമല്ല എന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.
ഹൈടെക് യുഗത്തിൽ നിൽക്കുന്ന ഈ കാലത്ത് ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ചർക്കയ്ക്ക് പകരം കമ്പ്യൂട്ടർ ചിഹ്നമാക്കുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.