തിരുവനന്തപുരം : നെഹ്‌റുവിന്റെ കാലം മുതൽ തന്നെ ജാതി മത വിഭാഗങ്ങളുമായി സമദൂരമെന്നത് കോൺഗ്രസിൻ്റെ നയമാണെന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി. എൽ ഡി എഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വർഗീയ പ്രീണനത്തിൻ്റെ ഭാഗമായാണെന്നും അദ്ദേഹം വിമർശിച്ചു. (Cherian Philip on Global Ayyappa Sangamam)
യു ഡി എഫിനെ നയിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന എം വി ഗോവിന്ദൻ്റെ പരാമർശം ഹിന്ദു, ക്രിസ്ത്യൻ വർഗ്ഗീയ പ്രീണനം ലക്ഷ്യമാക്കി ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.