

ചെങ്ങന്നൂർ: ചെങ്ങന്നൂർ തൊട്ടിയാട്ട് കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. തൊട്ടിയാട് സ്വദേശികളായ ടോം - ജിൻസി ദമ്പതികളുടെ മകൻ അക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
കുട്ടി കളിച്ചുകൊണ്ടിരിക്കെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അല്പസമയത്തിന് ശേഷം കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ അക്സ്റ്റണെ കണ്ടെത്തിയത്.
ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.