കൊച്ചി: ചെല്ലാനം തീരാ സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിയെക്കുറിച്ച് ആലോചിക്കാനായി മന്ത്രിതല യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. (Chellanam Coastal Project)
ഇത് ജൂലൈ രണ്ടിനാണ് നടക്കുന്നത്. 2023ലാണ് ചെല്ലാനം തീരത്ത് 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയത്.