തൃശൂർ: തൃശൂർ ചേലക്കരയിൽ കൂട്ടആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായ വീട്ടമ്മ മരിച്ചു(suicide). ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് (34) മരിച്ചത്. ഇവർ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിൽ കഴിയുകയായിരുന്നു.
ഇവരുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ച്ച മുൻപ് വൃക്ക രോഗം മൂർച്ഛിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ഷൈലജയും മക്കളും വിഷം കഴിച്ചത്. ഇതിൽ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു. സഹോദരൻ അക്ഷയ്(4) അപകടനില തരണം ചെയ്യുകയും ചെയ്തു.