
പാലക്കാട്: വലിയ മുന്നേറ്റമാണ് പാലക്കാട് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുനിസിപ്പാലിറ്റി തിരിച്ച് പിടിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Chelakkara by-election 2024)
ചേലക്കരയിലെ തിരിച്ചടിയെ പാർട്ടി ഗൗരവമായി കാണുന്നുവെന്നാണ് മുരളീധരൻ്റെ പ്രതികരണം. ചേലക്കരയിലാണ് പാലക്കാടിനേക്കാൾ കൂടുതൽ സിസ്റ്റമാറ്റിക് വർക്ക് നടന്നതെന്ന് പറഞ്ഞ അദ്ദേഹം, അവിടുത്തെ ഭരണവിരുദ്ധ വികാരം വോട്ടായില്ലെന്നും, ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യർ വന്നത് ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചെന്നും, ചിലരുടെ പ്രവചനം തെറ്റിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.