
ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ തോൽവി നേരിട്ട കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് പ്രതികരണമറിയിച്ച് രംഗത്തെത്തി. 2021ലെ കണക്ക് വച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നാണ് അവർ പറഞ്ഞത്.(Chelakkara by-election 2024 )
അതോടൊപ്പം ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞുവെന്നും രമ്യ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പാർട്ടിക്കും മുന്നണിക്കും അവർ നന്ദി രേഖപ്പെടുത്തി. മാധ്യമങ്ങളോട് ആയിരുന്നു രമ്യ ഹരിദാസിൻ്റെ പ്രതികരണം.
ചേലക്കരയിൽ 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫിൻ്റെ യു ആർ പ്രദീപ് ജയിച്ചത്.