
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാർഥി യു.ആര്. പ്രദീപ്. ഇടതുപക്ഷം മുന്നോട്ട് വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചു തന്നിരിക്കുന്നത്. ചേലക്കരയില്‍ 1996ന് ശേഷം വന്ന വമ്പിച്ച വികസനം കാണിച്ചുകൊണ്ട് തന്നെയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്കിയ വാഗാദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്നിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.രാധാകൃഷ്ണന് ആരംഭിച്ച ചില പദ്ധതികള്‍ ഞാന്‍ അധികാരത്തില്‍ കയറിപ്പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതുപോലെ ഞാന്‍ തുടങ്ങിവെച്ചത് അദ്ദേഹവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ജനം ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് വിജയിപ്പിച്ചുവിട്ടിട്ടുള്ളത്. അത് ഇനിയും നല്ല ഭൂരിപക്ഷത്തോടെ ആവര്‍ത്തിക്കും. എതിരാളികള്‍ ആരാണെന്ന് ഞങ്ങള്‍ നോക്കുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍ സത്യസന്ധമായി കാണിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.