
ഷാര്‍ജ: ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. ചാവക്കാട് മന്ദലാംകുന്ന് യാസീൻ പള്ളിക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകൻ റബീയത്ത് (40) ആണ് ഷാർജയിൽ നിര്യാതനായത്. ദുബൈയിലെ പരസ്യ കമ്പനിയില്‍ ജോലിചെയ്ത് വരുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സ്വദേശമായ മന്ദലാംകുന്ന് കുന്നത്തെപ്പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കള്‍: റയ്യാന്‍, മിറായ, മിര്‍സാന്‍.